Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Vakkila

By Dr. Nithya P. Vishwam

(No rating)

Vakkila

തികഞ്ഞ ഉൾക്കാഴ്ചകൊണ്ടും വിഷയവൈവിധ്യം കൊണ്ടും ആവിഷ്‌കാരത്തിന്റെ തനിമകൊണ്ടും ശൈലിയുടെ സൗഭാഗ്യം കൊണ്ടും ശ്രദ്ധേയമായ നാല് പ്രബന്ധങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. നാട്ടറിവുകളും സാഹിത്യവും പരസ്പരം ഇഴചേരുന്നത് എങ്ങിനെയെന്ന് ഇവയിൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു. ഓരോ മേഖലയിലും നിലവിലുള്ള വിജ്ഞാനത്തെ മുന്നോട്ടു നയിക്കുവാൻ പോരുന്ന പുതിയ നിരീക്ഷണങ്ങൾ ഇവയിൽ തെളിഞ്ഞുനിൽക്കുന്നു. (ഡോ. ചാത്തനാത്ത് അച്യുതനുണ്ണി) .................................................................. നാക്കിലയിൽനിന്നും വാക്കിലയിലേക്കുള്ള ഭാഷാപരിണാമം മലയാളികളുടെ സർഗപരിണാമം കൂടിയാണ്. നാക്കിലയുടെ നാടോടി വിജ്ഞാനീയം, സാമൂഹ്യവും ഭൗതികവും വാങ്മയവുമായ അർത്ഥതലങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. നാക്കിലയിൽ വിളമ്പുന്ന സദ്യപോലെ, നാക്കിലയിൽ നിവേദിക്കുന്ന പൂജാദ്രവ്യങ്ങൾ പോലെ, ഗുരുകാരണവർക്ക് നൽകുന്ന ബലിതർപ്പണം പോലെ മലയാളിയുടെ നാടോടികൂട്ടായ്മയിൽ പലഭാവങ്ങളിൽ നാക്കില ഇഴുകിച്ചേർന്നു നിൽക്കുമ്പോൾ, വാക്കിന്റെ സാംസ്‌കാരിക, സാമൂഹ്യ, ഭൗതിക വാങ്മയചിത്രമായിട്ടാണ് 'വാക്കില'യിൽ' നിത്യ പി. വിശ്വം അക്ഷരസദ്യയൊരുക്കുന്നത്. (ഡോ. പ്രമോദ് കെ. നാറാത്ത്) ..................................................................


  • Hard cover ₹175
  • Softcopy ₹35

  • Number of Pages: 110
  • Category: Study
  • Publishing Date:22-09-2021
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-91935-44-3

Reviews

No reviews

Book has been added to the cart

View Cart