Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Pichandi

By Elavoor Sasi

(No rating)

Pichandi

ഇളവൂര്‍ ശശിയുടെ കഥകള്‍ക്ക് ഒരു പ്രാചീനഗന്ധമുണ്ട്. എന്നാല്‍ അതിന് ആധുനികതയുടെ രുചിയുമുണ്ട്. ഇത് ശശിയുടെ എല്ലാ കഥകളുടെയും പ്രത്യേകതയാണ്. ഇതിലെ ഒരു കഥയുടെ പേരാണ് എന്‍18.പി 09. കെ18. പഴയ പച്ചചാണകവളത്തില്‍ നിന്നു തുടങ്ങി മിക്ച്ചറുപോലെയുള്ള രാസവളക്കാലത്തിന്റെ സ്‌ഫോടനാത്മകതയിലേയ്ക്ക് കടക്കുന്ന അവസ്ഥ. ജീവിതം എന്ന ഉത്സവക്കാലത്തിന്റെ കമ്പപ്പുരയ്ക്ക് തീപ്പിടിക്കുകയാണ്. ഓര്‍മയുടേയും സ്മൃതി ഭ്രംശത്തിന്റെയും ഇടയില്‍ മനുഷ്യശരീരങ്ങള്‍ കത്തിയെരിയുകയാണ്. മനുഷ്യവിരല്‍, മൊരിച്ച കോഴിയിറച്ചികണക്കെ കഥയിലെ അയാളുടെ കൈയിലൊട്ടിപ്പിടിക്കുകയാണ്. അവിടം കൊണ്ട് കഥ ഒന്നുമാകുന്നില്ല. പിന്നെയാണ് അയാളെ ഞെട്ടിക്കുന്ന ആ മനുഷ്യവിരല്‍ സ്പര്‍ശം അയാളുടെ തന്നെ മാതൃസങ്കല്പത്തെ പോലും ഉടച്ചുവാര്‍ക്കുന്നത്.... ഇളവൂര്‍ ശശി എന്ന എഴുത്തുകാരന്റെ ഒരു പ്രത്യേകത പ്രാദേശിക മനുഷ്യജീവിതങ്ങളും ഗ്രാമപ്രദേശങ്ങളും ഊന്നിയുള്ള കഥപരതയാണ് ഈ കഥാപരത പ്രാദേശികതയില്‍ നിന്ന് ദേശരാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നവിധം നമ്മളെ അത്ഭുതപ്പെടുത്തും. ഡോ. പി.ആര്‍ ജയശീലന്‍ എഴുതിയ അവതാരികയില്‍ നിന്ന്...


  • Hard cover ₹150
  • Softcopy ₹30

  • Number of Pages: 100
  • Category: Stories
  • Publishing Date:29-04-2024
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19799-30-5

Reviews

No reviews

Book has been added to the cart

View Cart