Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Pachamalayalam September_2026 issue

By Saji Sujilee

(No rating)

Pachamalayalam September_2026 issue

പച്ചമലയാളം സെപ്റ്റംബർ ലക്കം. സർക്കാർ മാറിയതോടെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്തേയ്ക്ക് ഇടിച്ചു കയറാൻ വെമ്പുന്ന എഴുത്തുകാരുടെയും കലാകാരന്മാരുടെയും ഭയാനകമായ അപചയവും വിധേയത്വവും തുറന്നു കാട്ടുന്ന എഡിറ്റോറിയൽ - പദവികളും പാദസേവകരും. കെ.ജയകുമാർ വിവർത്തനം ചെയ്ത, നോബൽ സമ്മാന ജേതാവായ സെസ്ലാവ് മിലോസിന്റെ രണ്ടു കവിതകൾ. അമൽ എഴുതിയ മനോഹരമായ പത്ത് ടിഷ്യു പേപ്പർ കഥകൾ. 2026 ലെ ഫിക്ഷനുള്ള പുലിറ്റ്സർ പുരസ്കാരം സ്വന്തമാക്കിയ പ്രമുഖ അമേരിക്കൻ എഴുത്തുകാരൻ ഡാനിയേൽ ക്രോസിന്റെ എഴുത്തു ജീവിതത്തെയും അദ്ദേഹത്തിന്റെ പുലിറ്റ്സർ സമ്മാനാർഹമായ നോവൽ 'ഏഞ്ചൽ ഡൗണി'നെയും സമഗ്രമായി അവലോകനം ചെയ്യുന്ന ഫീച്ചർ - 'യുദ്ധഭൂമിയിലെ മാലാഖ'. പ്രശസ്ത എഴുത്തുകാരൻ രവിവർമ്മ തമ്പുരാനുമായി ബിനു ജി തമ്പി നടത്തുന്ന സംഭാഷണം. എം.ടിയുടെ 'വാനപ്രസ്ഥ'ത്തെയും കാരൂരിന്റെ 'മോതിര'ത്തെയും താരതമ്യം ചെയ്യുന്ന ശിഖാ മോഹൻദാസിന്റെ ലേഖനം- 'ആഗ്രഹങ്ങളുടെ വയോജന രൂപങ്ങൾ.' വിനോദ് കുമാർ കടമക്കുടിയുടെ കവിത, സണ്ണി തായങ്കരിയുടെ കഥ. പരകാവ്യപ്രവേശത്തിൽ അമേരിക്കൻ കവി ജോസഫ് ഫസാനോയുടെ കവിതകൾ. ക്ളാസ്സിക് കഥകളിൽ കു. അഴഗിരിയുടെ കഥ - 'രണ്ടു കണക്കുകൾ'. അനുധാവനം പംക്തിയിൽ എം കെ ഹരികുമാർ എഴുതുന്നു - തൃശൂരിലെ പിയാർ കവികളും ചിന്തയുടെ തകർച്ച നേരിടുന്നവരും. സകലരും കവിതയെഴുതുകയും സകലതും കവിതയായി മാറുകയും ചെയ്യുന്ന കാലത്ത് കവിതയെന്ന പേരിൽ ചിലർ എഴുതിവിടുന്ന വളിപ്പുകളെയും ഗോഷ്ഠികളെയും എഴുതാപ്പുറങ്ങളിൽ വിനോദ് ഇളകൊള്ളൂർ തുറന്നു കാട്ടുന്നു. മാങ്ങാട് രത്നാകരന്റെ പംക്തി വാക്കും വാക്കും. കുഞ്ഞപ്പ പട്ടാന്നൂരിന്റെ ആത്മകഥാപരമായ കുറിപ്പുകൾ - കവിതയും ഞാനും ജീവിതവും. മറ്റ് സ്ഥിരം പംക്തികളും.


  • Hard cover ₹50

  • Number of Pages: 148
  • Category: Magazine
  • Publishing Date:11-09-2026
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam

Reviews

No reviews

Book has been added to the cart

View Cart