Pachamalayalam _September 2025 edition
By Saji Sujilee
(No rating)
പച്ചമലയാളം സെപ്റ്റംബർ ലക്കം... ലൈബ്രറി കൗൺസിൽ നടത്തുന്ന വായനമത്സരത്തിലെ അനീതിയെ ചൂണ്ടിക്കാണിക്കുന്ന എഡിറ്റോറിയൽ - വായനമത്സരത്തിലെ കറുപ്പ്. പ്രൊഫ.എം.കെ.സാനു അനുസ്മരണം. ടോൾസ്റ്റോയിയുടെ ഉയിർത്തെഴുന്നേല്പ് എന്ന നോവലിനെക്കുറിച്ചുള്ള ലേഖനം. കേരള സാഹിത്യ അക്കാദമി അവാർഡുകളിലെ കൊള്ളരുതായ്മകൾ വെളിവാക്കുന്ന സി.കെ.ആനന്ദൻ പിള്ളയുടെ തുറന്നെഴുത്ത്. മെറ്റാ മോഡേണിസത്തിൻ്റെ സമകാലിക പരിസരം വിശകലനം ചെയ്യുന്ന പഠനം. നവസാഹിത്യ നിരൂപണത്തിൻ്റെ തകർച്ച ചൂണ്ടിക്കാണിക്കുന്ന ലേഖനം. സന്തോഷ് ആറ്റിങ്ങൽ എഴുതിയ കഥ കാവടിയാൻ്റെ ചെങ്കോൽ. സഞ്ജയ്നാഥ്, വിനോദ് വി. ദേവ്, എ.കെ. അനിൽകുമാർ, അശ്റഫ് കല്ലോട് എന്നിവരുടെ കവിതകൾ. ക്ലാസ്സിക് കഥകളിൽ മരിയോ ബെനഡിറ്റിയുടെ കഥ. പരകാവ്യപ്രവേശത്തിൽ ദിലീപ് പുരുഷോത്തം ചിത്രെയുടെ കവിതകൾ. കുഞ്ഞപ്പ പട്ടാന്നൂരിൻ്റെ ആത്മകഥാപരമായ കുറിപ്പുകൾ. മാങ്ങാട് രത്നാകരൻ്റെ പംക്തി - വാക്കും വാക്കും, എം.കെ.ഹരികുമാർ എഴുതിയ സാഹിത്യ വിമർശന പംക്തി - അനുധാവനം, വിനോദ് ഇളകൊള്ളൂരിൻ്റെ ആക്ഷേപഹാസ്യ പംക്തി - എഴുതാപ്പുറങ്ങൾ, മറ്റ് സ്ഥിരം പംക്തികളും....
- Hard cover ₹50
- Number of Pages: 150
- Category: Magazine
- Publishing Date:01-09-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
