Pachamalayalam October_2026 issue
By Saji Sujilee
(No rating)
പച്ചമലയാളം ഒക്ടോബർ ലക്കം. സ്വന്തം സൗകര്യത്തിനും ആനുകൂല്യങ്ങൾക്കുമനുസരിച്ച് തരാതരം പോലെ ഭരണവർഗ്ഗത്തോടും രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുമുള്ള നിലപാടുകൾ മാറ്റിയെഴുതി അവസരവാദികളായി അധഃപതിച്ചുപോകുന്ന എഴുത്തുകാരെ വിചാരണ ചെയ്യുന്ന എഡിറ്റോറിയൽ. ആധുനിക ലോകകവിതയിലെ ഏറ്റവും വിപ്ളവാത്മകവും ശക്തവുമായ ശബ്ദങ്ങളിലൊന്നാണ് ചിലിയൻ കവി റൗൾ സുരിത. തടവറ അനുഭവങ്ങളും ഭരണകൂട ഭീകരതയും സുരിതയുടെ മനസ്സിൽ ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകളാണ് അദ്ദേഹത്തിന്റെ കവിതകൾ. സുരിതയുടെ കാവ്യജീവിതത്തെ സമഗ്രമായി അവലോകനം ചെയ്യുന്ന കവർ സ്റ്റോറി - പ്രതിരോധത്തിന്റെ സൗന്ദര്യ ശാസ്ത്രം. കൂടാതെ അദ്ദേഹത്തിന്റെ Last poem എന്ന കവിതയുടെ പരിഭാഷയും. സന്ന്യാസു, ശശിധരൻ കുണ്ടറ, ആനപ്പുഴയ്ക്കൽ അനിൽ, രജനി മാധവിക്കുട്ടി, ജയപാലൻ കാര്യാട്ട്, എ.കെ.അനിൽകുമാർ എന്നിവരുടെ കവിതകൾ. രാജീവ് ജി. ഇടവ, രമാപിഷാരടി എന്നിവരുടെ കഥകൾ. ക്ലാസ്സിക് കഥകളിൽ വി.വിശാലാക്ഷി അമ്മാൾ എഴുതിയ കഥയുടെ വിവർത്തനം, പരകാവ്യ പ്രവേശത്തിൽ അമേരിക്കൻ കവി വില്യം സ്റ്റാൻലി മെർവിന്റെ കവിതകൾ. മാങ്ങാട് രത്നാകരന്റെ പംക്തി - വാക്കും വാക്കും. കുഞ്ഞപ്പ പട്ടാന്നൂരിന്റെ ആത്മകഥാപരമായ കുറിപ്പുകൾ തുടരുന്നു. അനുധാവനം പംക്തിയിൽ കലയുടെ പെരിസ്ട്രോയിക്കയെക്കുറിച്ചും അനൗപചാരികതയെക്കുറിച്ചുമുള്ള എം.കെ.ഹരികുമാറിന്റെ മൂർച്ചയേറിയ നിരീക്ഷണങ്ങൾ. സാഹിത്യത്തിന് നാലു കൊമ്പുണ്ടെന്നും ആ കൊമ്പത്രയും തന്റെ തലയിലാണെന്നും വിശ്വസിച്ചുകൊണ്ട് പൊതുവേദിയിൽ വർത്തമാനം പറയുന്ന ബുദ്ധിജീവി സിംഹങ്ങളായ എഴുത്തുകാരെയും പ്രഭാഷകരെയും എഴുതാപ്പുറങ്ങൾ പംക്തിയിൽ വിനോദ് ഇളകൊള്ളൂർ തുറന്നു കാട്ടുന്നു. വായനക്കാരുടെ നിശിതമായ പ്രതികരണങ്ങളുടെ പംക്തി - വായനക്കാരുടെ പക്ഷം, മറ്റ് സ്ഥിരം പംക്തികളും.
- Hard cover ₹50
- Number of Pages: 148
- Category: Magazine
- Publishing Date:06-10-2026
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
