Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Pachamalayalam _July 2026 issue

By Saji Sujilee

(No rating)

Pachamalayalam _July 2026 issue

പച്ചമലയാളം ജൂലൈ ലക്കം… ഹരിതാ സാവിത്രിയും കെ. ആർ. മീരയും ഉൾപ്പെട്ട സാഹിത്യചോരണ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, സാഹിത്യത്തിലെ മൗലികത സംബന്ധിച്ച് ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ. 2026 ജൂൺ 4-ന് അന്തരിച്ച വിശ്വപ്രസിദ്ധ ഫ്രഞ്ച് -ഇറാനിയൻ ഗ്രാഫിക് നോവലിസ്റ്റും ചലച്ചിത്ര സംവിധായികയും ചിത്രകാരിയുമായ മാർജനെ സത്രാപ്പിയുടെ ജീവിതവും സർഗ്ഗയാത്രയും അവലോകനം ചെയ്യുന്ന കവർ സ്റ്റോറി- 'ഓർമ്മകളുടെ രാഷ്ട്രീയ ഭൂപടം'. കൂടാതെ….. മാർജനെ സത്രാപ്പിയുടെ രചനാജീവിതവും ദർശനങ്ങളും വെളിവാക്കുന്ന അവരുടെ അഭിമുഖ സംഭാഷണങ്ങളിൽ നിന്നും പ്രഭാഷണങ്ങളിൽ നിന്നും ക്രോഡീകരിച്ച ലേഖനം- 'വിപ്ലവം, കല, പ്രവാസം'. സന്തോഷ് ഏച്ചിക്കാനത്തിന്റെ പുതിയ നോവൽ 'മാതംഗലീല'യെ നിശിത വിമർശനത്തിന് വിധേയമാക്കുന്ന ശിഖാ മോഹൻദാസിന്റെ ലേഖനം- 'ആനച്ചോരയിലെഴുതിയ കപട മാന്ത്രികതയും സാംസ്കാരിക അജണ്ടകളും'. പരകായപ്രവേശത്തിൽ ഉർദു കവി മൊഹമ്മദ് അൽവിയുടെ കവിതകൾ. സ്മിതാ മീനാക്ഷി എഴുതിയ ചെറുകഥ, 'പടവുകൾ'. കുമാരി എൻ കൊട്ടാരം, സുനിത ബഷീർ, രാജു കൃഷ്ണൻ എന്നിവരുടെ കവിതകൾ മാങ്ങാട് രത്നാകരൻ 'വാക്കും വാക്കും' പരമ്പരയിൽ എഴുതുന്നു: 'പൂക്കിയുടെ വരവും പോക്കും'. പ്രശസ്ത നിരൂപകൻ പ്രസന്നരാജന്റെ വിമർശനജീവിതത്തെക്കുറിച്ച് വി. വിജയകുമാർ എഴുതിയ ലേഖനം 'പ്രസന്നരാജൻ: ഭാവുകത്വ നവീകരണത്തിനായി ഒരു സാഹിത്യ വിമർശന ജീവിതം'. ക്ലാസിക് കഥകളിൽ ആന്റൺ ചെഖോവ് എഴുതിയ കഥ 'പന്തയം'. കുഞ്ഞപ്പ പട്ടാന്നൂരിന്റെ ആത്മകഥാക്കുറിപ്പുകൾ തുടരുന്നു. എം. കെ. ഹരികുമാറിന്റെ സാഹിത്യാവലോകന പംക്തി 'അനുധാവന'ത്തിൽ, കഴിഞ്ഞ കാൽനൂറ്റാണ്ടിലെ നമ്മുടെ സാഹിത്യരംഗം എങ്ങനെയാണ് നിരർത്ഥകതയുടെ കാലമായിത്തീർന്നത് എന്ന് പരിശോധിക്കുന്നു. വിനോദ് ഇളകൊള്ളൂരിന്റെ 'എഴുതാപ്പുറങ്ങളി'ൽ കേരളം ചർച്ച ചെയ്യുന്ന സാഹിത്യ മോഷണാരോപണത്തിന്റെ പിന്നാമ്പുറങ്ങളിലേക്കും ചരിത്രത്തിലേക്കും വിരൽ ചൂണ്ടുന്നു. മറ്റു സ്ഥിരം പംക്തികളും…..


  • Hard cover ₹50

  • Number of Pages: 148
  • Category: Magazine
  • Publishing Date:10-07-2026
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam

Reviews

No reviews

Book has been added to the cart

View Cart