Pachamalayalam _August 2026 edition
By Saji Sujilee
(No rating)
പച്ചമലയാളം ആഗസ്റ്റ് ലക്കം. പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങൾക്ക് മലയാള വായനക്കാർക്കിടയിൽ ലഭിച്ച സവിശേഷമായ സ്വീകാര്യതയും സ്വാധീനവും അവലോകനം ചെയ്യുന്ന കവർ സ്റ്റോറി: 'പൗലോ കൊയ്‌ലോ എന്ന മലയാളി എഴുത്തുകാരൻ.' കൂടാതെ വിവിധ അഭിമുഖ സംഭാഷണങ്ങളിൽ പൗലോ കൊയ്‌ലോ പങ്കുവച്ച ജീവിതാനുഭവങ്ങളും ദർശനങ്ങളും. ഒപ്പം, പൗലോ കൊയ്‌ലോയുടെ കൃതികളെ 'ആത്മീയ പൈങ്കിളികൾ' എന്ന് അധിക്ഷേപിക്കുന്ന വരേണ്യ നിരൂപക നിലപാടിന്റെ പിന്നാമ്പുറങ്ങൾ വെളിപ്പെടുത്തുന്ന എഡിറ്റോറിയൽ . കാവാലം ബാലചന്ദ്രന്റെ ലേഖനം: 'ഇക്കൊടും വർത്തമാനത്തിനു സാക്ഷി.' പി.കെ.ഗോപി, ടി.കെ.സന്തോഷ് കുമാർ, റബീഹ ഷബീർ, ഉണ്ണികൃഷ്ണൻ കുണ്ടയത്ത് എന്നിവരുടെ കവിതകൾ. കുന്നത്തൂർ രാധാകൃഷ്ണൻ വിവർത്തനം ചെയ്ത ദസ്തയേവ്സ്കിയുടെ കഥ: 'ക്രിസ്തുവിന്റെ ക്രിസ്മസ് ട്രീ' . നടരാജൻ ബോണക്കാട് വിവർത്തനം ചെയ്ത മയക്കോവ്സ്കിയുടെ പ്രണയകവിതകൾ. കോളനിവത്ക്കരണ കാലത്തെ ചിന്തകൾ നമ്മുടെ കലാശാലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിഷയമായി തുടരുന്നതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇതെങ്ങനെ നമ്മുടെ അക്കാദമിക് വിമർശനത്തെ സ്തംഭനത്തിലേക്കും അരസികതയിലേക്കും നയിക്കുന്നു എന്ന് എം.കെ.ഹരികുമാർ 'അനുധാവന'ത്തിൽ വെളിപ്പെടുത്തുന്നു. മാങ്ങാട് രത്നാകരൻ 'വാക്കും വാക്കും' പംക്തിയിൽ കളിയെഴുത്തിന്റെ കൗതുകങ്ങളിലേക്ക് വാതിൽ തുറക്കുന്നു. എഴുതാപ്പുറങ്ങളിൽ വിനോദ് ഇളകൊള്ളൂർ മലയാള സാഹിത്യത്തിൽ നിന്ന് നാടുനീങ്ങുന്ന മദ്യലഹരിയെക്കുറിച്ച് എഴുതുന്നു: 'ചങ്ങമ്പുഴയുടെ കള്ളുഷാപ്പിന് വിട, കള്ളു മണക്കുന്ന എഴുത്തുകാർക്കും.' വായനക്കാരുടെ തുറന്നെഴുത്തുകളുടെ പംക്തി: 'വായനക്കാരുടെ പക്ഷം.' മറ്റ് സ്ഥിരം പംക്തികളും.
- Hard cover ₹50
- Number of Pages: 148
- Category: Fiction
- Publishing Date:06-08-2026
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
