Pachamalayalam 2025 December edition
By Saji Sujilee
(No rating)
പച്ചമലയാളം ഡിസംബർ ലക്കം 'ബർസ' എന്ന നോവലിലൂടെ മലയാള നോവൽ സാഹിത്യത്തിൽ സവിശേഷ സ്ഥാനമുള്ള പ്രശസ്ത നോവലിസ്റ്റ് ഡോക്ടർ ഖദീജ മുംതാസുമായി ദീർഘ സംഭാഷണം. വേടൻ എന്ന കുറ്റാരോപിതനായ റാപ്പ് ഗായകൻ സംസ്ഥാന സർക്കാരിന്റെ മികച്ച ഗാനരചയിതാവായി തിരഞ്ഞെടുക്കപ്പെട്ടതിലെ ധാർമികത ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ. 2025-ലെ ബുക്കർ പ്രൈസ് ജേതാവായ ഡേവിഡ് സലായിയുടെ രചനാജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ബുക്കർ പുരസ്കാരത്തിന് അർഹമായ 'ഫ്ലെഷ്' എന്ന നോവലിനെക്കുറിച്ചുമുള്ള വിശദ അവലോകനം. ഡേവിഡ് സലായിയുമായുള്ള അഭിമുഖ സംഭാഷണത്തിന്റെ പരിഭാഷയും. ക്ലാസിക് കഥകളിൽ മുൻഷി പ്രേംചന്ദിന്റെ കഥ - ഒരു അസാധാരണ ഹോളി. പരകാവ്യപ്രവേശത്തിൽ ലോകകവിതയിലെ പ്രമുഖനായ ഇസ്രയേലിയൻ എഴുത്തുകാരൻ യെഹൂദ ആമിച്ചായിയുടെ കവിതകൾ. ഗണേഷ് പന്നിയത്തിന്റെ കഥ. എൽ. തോമസുകുട്ടി, ജയനൻ, സുധാകരൻ ചന്തവിള എന്നിവരുടെ കവിതകൾ. കുഞ്ഞപ്പ പട്ടാന്നൂരിന്റെ ആത്മകഥാക്കുറിപ്പുകൾ. ധീരമായ നിലപാടുകൾ കൊണ്ടും മൗലിക നിരീക്ഷണങ്ങൾ കൊണ്ടും ഏറെ ചർച്ച ചെയ്യപ്പെടുന്ന എം.കെ ഹരികുമാറിന്റെ വിമർശന പംക്തി - അനുധാവനം. മാങ്ങാട് രത്നാകരന്റെ പംക്തി - വാക്കും വാക്കും. വിനോദ് ഇളകൊള്ളൂർ എഴുതുന്ന ആക്ഷേപഹാസ്യ പംക്തി - എഴുതാപ്പുറങ്ങളിൽ ഷാർജ ബുക്ക് ഫെസ്റ്റിവലിന്റെ കാണാപ്പുറങ്ങൾ. മറ്റ് സ്ഥിരം പംക്തികളും.
- Hard cover ₹50
- Number of Pages: 148
- Category: Magazine
- Publishing Date:12-12-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
