Marananantharam Oru Software
By Elavoor Sreekumar
(No rating)
കഥാഭാഷയില്‍ ഉള്‍ഭാഷയുടെ മുഴക്കം... ഈ സമാഹാരത്തിലെ കഥകളില്‍ അതാണ് കേള്‍ക്കുന്നത്. പ്രപഞ്ചസൃഷ്ടിക്ക് കഥകള്‍ക്ക് കൂടി പങ്കില്ലേ എന്ന് ധൈര്യപ്പെട്ട് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കഥപറച്ചില്‍. സാങ്കേതികതയുടെ കനിവില്ലാക്കാലത്തെ മനുഷ്യജീവിതതുടിപ്പാണ് ഓരോ കഥയും. മരണാനന്തരം ഒരു സോഫ്ട്‌വെയര്‍, ദൈവങ്ങളെ വില്ക്കുന്നസ്തീ, ഡെലിവറി പാര്‍ട്ണര്‍ തുടങ്ങിയ കഥകള്‍ സാങ്കേതിക സംജ്ഞകള്‍ക്കപ്പുറത്തെ മനുഷ്യരെ കൊത്തിവയ്ക്കുന്നു. മുന്‍പ് കേട്ടിട്ടില്ലെങ്കിലും സംഭവിച്ച അനുഭവമായി അത് നമ്മുടെ സംവേദനത്തെ പൊള്ളിക്കുന്നു. കേവല വായനകളല്ല, ആന്തരിക വിവക്ഷകള്‍ തേടുന്ന ആഴവായനകളുടെ ഉള്‍ക്കഥകള്‍ നിറഞ്ഞ പുസ്തകം.
- Hard cover ₹130
- Softcopy ₹26
- Number of Pages: 110
- Category: Stories
- Publishing Date:23-12-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-80-8