Dairyathodeyulla Sneham
By Noby Thomas
(No rating)
അറിവിനേക്കാൾ വലുതാണ് തിരിച്ചറിവ്. ഈ പുസ്തകം ഒരു തിരിച്ചറിവിലേക്ക് വിരൽ ചൂണ്ടുന്നതാണ്. വളരെ ലഘുവായ, സാധാരണ ശൈലിയിൽ ആർക്കും വായിക്കുവാൻ കഴിയുന്ന ലഘു ചിന്തകൾ. ഓരോ ചിന്തകൾ വായിച്ച് കഴിയുമ്പോൾ ആനുകാലികമായ കുറച്ച് ചോദ്യങ്ങൾ നമ്മുടെ ഉള്ളത്തിൽ അവശേഷിപ്പിച്ച് ചില തിരിച്ചറിവുകൾ നമ്മുടെ ഹൃദയത്തിൽ തെളിയിക്കുന്നുണ്ട്. എല്ലാത്തിനും ഉപരി ഈ ലഘു ചിന്തകളിലെ അക്ഷരങ്ങൾ നമ്മുടെ ഹൃദയഭിത്തിയിൽ ദൈവത്തിന്റെ ഒരു രേഖാചിത്രം വരപ്പിക്കുന്നുണ്ട്. എല്ലാത്തിനും ഉത്തരം നൽകുന്ന സത്യത്തിന്റെ വിഷ്വരൂപം, ആ കാഴ്ചയിലേക്ക് വരയില് ചൂണ്ടുന്ന കെടാത്ത ഒരു ദീപശിക. ആ ജ്വാലാഘ്നിയെ കത്തിക്കുവാൻ ഇതിലേ ലഘു ചിന്തകളിലെ അക്ഷരങ്ങൾക്ക്, ആശയങ്ങൾക്ക് സാധിക്കുന്നുണ്ട്. നന്മയും തിന്മയും വേർതിരിച്ചറിയുവാൻ കഴിയുന്ന ഒരു വെളിച്ചം ഈ പുസ്തകത്തിലും കത്തുന്നു എന്നതാണ് എന്റെ തിരിച്ചറിവ്. അത് എല്ലാവർക്കും പകരുവാൻ ഈ പുസ്തകം സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ.. ഫാദർ ഷാനൂജ് തോമസ് പാലേലിൽ
- Hard cover ₹270
- Number of Pages: 162
- Category: Philosophy
- Publishing Date:31-10-2026
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-81-9758-453-4
