Vawalukalude Pakal Jeevitham
സത്യാനന്തര കാലഘട്ടത്തിന്റെ ഏറ്റവും ദുരിതപൂർണമായ ഇടങ്ങളിലൂടെയാണ് ഇന്നത്തെ സമൂഹം കടന്നുപോയ് കൊണ്ടിരിക്കുന്നത്. കോവിഡിനാൽ ലോകസമ്പദ് വ്യവസ്ഥ തന്നെ മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിന്നുകൊണ്ട് എന്നും ഒറ്റപ്പെടുത്തുകയും പാർശ്വവത്കരിക്കപ്പെടുകയും ചെയ്തിട്ടുള്ള ഒരു സമൂഹത്തിന് വേണ്ടിയുള്ള നീതിയുടെ ശബ്ദമായി മാറുകയാണ് വവ്വാലുകളുടെ പകൽ ജീവിതം എന്ന എ. സെബാസ്റ്റ്യന്റെ ഈ നോവൽ. നരേഷനുകളിലൂടെയുള്ള ഒരു യാത്രയാണ് ഇവിടെ നമുക്ക് കാണാവുന്നത്. ശരൺകുമാർലിംബാളെ പറഞ്ഞപോലെ ഏറെ മൂർച്ചയുള്ള ഒരറ്റത്ത് കുടുങ്ങികിടക്കുകയാണ് ഇതിലെ വാക്കുകൾ. മനുഷ്യസമൂഹത്തിന്റെ ഭാഷയുടെ ചിന്തയുടെ സ്വഭാവത്തിന്റെ ജാതിയുടെ നിറത്തിന്റെ എല്ലാം അറ്റങ്ങൾ ജീവനെ അറുത്തെടുക്കും വിധം മൂർച്ചയേറിയതാണ്. അത്രമേൽ ശക്തമായ ഒരിടത്തു നിന്ന് വേണം അരിക് ജീവിതങ്ങളുടെ സാധ്യതകൾക്ക് വേണ്ടി സംസാരിക്കേണ്ടി വരിക എന്നിടത്താണ് ഈ നോവൽ ഏറെ ശ്രദ്ധേയമാകുന്നത്. ജോംജി നോവലിസ്റ്റ്
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.