Porattathinte Nalukal
ജീവിതം അനീതിക്കെതിരെയുള്ള ഒരു പോരാട്ടമാക്കിയ തീപ്പന്തം, നിരവധി വിപ്ലവങ്ങളുടെ കേന്ദ്രബിന്ദുവായ നായിക.. നിങ്ങളിൽ നിരവധി ചോദ്യങ്ങളുയർത്താൻ പ്രാപ്തമായ പുന്നപ്രവയലാർ സമരം, മതിലകം പോലീസ് സ്റ്റേഷൻ ആക്രമണം, ദളിതനെ നിഷ്ക്കരുണം അനീതിക്ക് തള്ളിയിടൽ, കാടിന്റെ മക്കളുടെയും കടലിന്റെ മക്കളുടെയും കഥ, ഗ്രാമങ്ങളായ ചേർത്തലയുടെയും ആലപ്പുഴയുടെയും ഭരണസിരാകേന്ദ്രത്തിന്റെയും കഥകളും കവിതകളും രാഷ്ട്രീയനേതാക്കളുമെല്ലാം മുഖം കാണിക്കുന്നു. ശ്രീനാരായണഗുരു, ടിപ്പുസുൽത്താൻ, കേരളത്തിലെ മൺമറഞ്ഞതും അല്ലാത്തവരും ആയ സാമൂഹ്യരാഷ്ട്രീയ നേതാക്കൾ എന്നിവരും കോടതിയും വിധിന്യായവും, പാതിരിയും സർ സി പിയും, മനുവിസവും മാർക്സിസവും, ഭൂകമ്പവും കടൽക്ഷോഭവും, വിപ്ലവവും പ്രണയവും, സെക്രട്ടറിയേറ്റും ഭക്തിവിലാസവും, ജയിലും കുടിലും, യുക്തിചിന്തയും ഭക്തിയും സവർണ്ണമേധാവിത്വം, ബ്യൂറോക്രസി, അധാർമ്മികത, സാമൂഹ്യരാഷ്ട്രീയതിന്മകൾ, അക്രമം, യാഥാസ്ഥകത, മനുസ്മൃതി എന്നിവയെ ശക്തമായി വിചാരണ ചെയ്യുന്നുണ്ട്. വിപ്ലപ്രസ്ഥാനങ്ങളുടെ ധാർമ്മികതയുടെ അപചയം, ജാതീയത മുക്കാൽ നൂറ്റാണ്ടിലെ അനുഭവങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന ഒരു പുതിയ രീതിയിലുള്ള ഈ കൊളാഷ് നോവൽ എഴുതുന്നത് ഡോ. പി. കെ സുകുമാരൻ
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.