Iran Dhalanghal
എവിടുന്നോ എത്തുന്ന ഇളംതെന്നൽ ഒന്നും മിണ്ടാതെ ചെറു കുളിരേകി പാറിപ്പറന്നു പോകുന്നത് നമ്മൾ അനുഭവിച്ചിട്ടുണ്ട്. ഈ കുളിർതെന്നലിനെപ്പോലെ എന്തൊക്കെയോ പറയുവാൻ വെമ്പുന്ന വെയിലും മഴയും മഞ്ഞും സമുദ്രവും ഭൂമിയും മഴവില്ലും തിരമാലകളും അമ്പിളിത്തിങ്കളും താരകക്കൂട്ടവും ഇലകളും മുക്കുറ്റിയും ചെമ്പരത്തിയും നന്ത്യാർവട്ടവും സൂര്യകാന്തിയും കറുകയും അങ്ങനെ നീണ്ടുകിടക്കുന്നു ഇതിലെ കഥാപാത്രങ്ങൾ. ഇവരുടെ ചിന്തകളെ സ്വകാര്യമായി വരികൾക്കിടയിലൂടെ വായിക്കുവാൻ ശ്രമിക്കുമ്പോൾ മനുഷ്യമനസ്സിന്റെ ഉൾത്തുടിപ്പുകൾ വാല്മീകത്തിൽ നിന്നും അറിയാതെ പുറത്തുവരുന്നു. ഇത്തരത്തിലുള്ള 65 കവിതകളുടെ സമാഹാരമാണ് ഈറൻ ദളങ്ങൾ.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.