Oosharathayile Panineerpoovu
ദേശപരിമിതികള്‍ കടന്നെത്തിയ പ്രതിഭാ പ്രസരത്താല്‍ ഹിന്ദി ഭാഷാ മേഖലകളില്‍ സുപ്രസിദ്ധി നേടിയ നാടകകൃത്താണ്, മലയാളിയായ പ്രൊഫ.കെ.എസ് സോമനാഥന്‍ നായര്‍. 'ഇതിശ്രീ' എന്ന നാടകത്തിന് 1994-ലെ ഇന്ത്യന്‍ പ്രസിഡന്റിന്റെ അവാര്‍ഡ്, യു.പി. ഗവണ്‍മെന്റിന്റെ 2022 ലെ സൗഹാര്‍ദ്ദ സമ്മാന്‍ (രണ്ടരലക്ഷം രൂപയും പ്രശസ്തിപത്രവും) യു.പിയിലെ ഉര്‍ദു-ഹിന്ദി സാഹിത്യസമ്മാന്‍ ന്യൂഡല്‍ഹി ഓഥേഴ്‌സ് ഗില്‍ഡ് ഓഫ ഇന്ത്യയുടെ പുരസ്‌കാരം ഇവ ഉള്‍പ്പടെ ഒരു ഡസനോളം ബഹുമതികളാല്‍ അലംകൃതമാണ് പ്രതിഭാദീപ്തമായ അദ്ദേഹത്തിന്റെ സാഹിത്യജീവിതസ്തംഭം. പ്രൊഫ.കെ.എസ്. സോമനാഥന്‍നായര്‍ ഹിന്ദിയില്‍ രചിച്ച്, കൃതഹസ്തയായ വിവര്‍ത്തക പ്രൊഫ.സി.കമലമ്മ മൊഴിമാറ്റിയ ശില്പഭദ്രമായ നാല് ഏകാങ്കങ്ങളുടെ സമാഹാരമാണ് 'ഊഷരതയിലെ പനിനീര്‍പ്പൂവ്.'
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
