Athmaayanangalude Naadu
ഐതിഹാസിക സംസ്‌ക്കാരങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രമായ ഇന്ദ്രപ്രസ്ഥത്ത് നിന്ന് ഭാരത പര്യടനം നടത്താന്‍ കിട്ടിയ സന്ദര്‍ഭത്തിന്റെ ഇടവേള വീണ്ടും വീണ്ടും നൂറായിരം സരയൂനദികള്‍ പൊന്തിവരുന്ന നോവലിന്റെ പ്രാരംഭ പഠനത്തില്‍ പറയുന്നതുപോലെ വിവിധ ദേശങ്ങള്‍, ജനസമൂഹങ്ങള്‍... ആശയ സംഘട്ടനങ്ങള്‍ക്ക് പകരം ആശയ സ്വീകരണം നടന്ന നാട്. പാന്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഉരുവം കൊള്ളുന്ന തികച്ചും പുതുവഴികള്‍ തേടുന്ന നോവല്‍ സഞ്ചാരം വെളിച്ചത്തിനുള്ളില്‍ അനേക വെളിച്ചങ്ങള്‍ വഴികാട്ടിയാവുന്നു. നാമമാത്രമായ സ്ഥലരാശിയില്‍ നോവല്‍ കടന്നു പോകുമ്പോള്‍ ഘടികാരത്തിന്റെ ശബ്ദം നിലയ്ക്കുന്നു. നക്ഷത്രതിളക്കവുമായി വീണ്ടും ജനപഥങ്ങള്‍ ഭാവനയെ ആകര്‍ഷിച്ചുണര്‍ത്തുന്ന ഭാഷയുടെ രസതന്ത്രം ഗവേഷണത്തിന്റെ മൂശയില്‍ ചിലത് കടന്നുപോകുന്നുണ്ട് എന്നാല്‍ ഭാഷയുടെ വികാരാംശത്തെ തെല്ലും അലട്ടുന്നില്ല.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
