Pachamalayalam _January 2026 edition
പച്ചമലയാളം ജനുവരി ലക്കം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന പുതിയ ഭീഷണികളും വിവാദങ്ങളും ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ. അടുത്ത കാലത്ത് അന്തരിച്ച വിശ്വപ്രസിദ്ധ ചെക്ക് - ഇംഗ്ലീഷ് നാടകകാരൻ ടോം സ്റ്റോപ്പാർഡിന്റെ കൃതികളെയും ദർശനങ്ങളെയും സമഗ്രമായി അവലോകനം ചെയ്യുന്ന കവർ സ്റ്റോറി: 'ടോം സ്റ്റോപ്പാർഡ്: ലോക നാടകവേദിയിലെ ദാർശനികൻ'. കഥകളിൽ കാല്പനിക ഭാവങ്ങൾക്കൊപ്പം ജീവിത ദർശനങ്ങളുടെയും സാമൂഹിക അവബോധങ്ങളുടെയും പുതുവഴികൾ കണ്ടെത്തുന്ന പ്രശസ്ത എഴുത്തുകാരൻ എബ്രഹാം മാത്യുവുമായി ദീർഘസംഭാഷണം. 'പരകായ പ്രവേശ'ത്തിൽ അടുത്തകാലത്ത് അന്തരിച്ച പ്രശസ്ത തമിഴ് കവി ഈറോഡ് തമിഴൻപന്റെ കവിതകളുടെ പരിഭാഷ. ക്ലാസിക് കഥകളിൽ പ്രശസ്ത തെലുങ്ക് കഥാകാരൻ സ്കൈബാബ എഴുതിയ കഥ 'ഷീർ കുറുമ'. അനീഷ് ഫ്രാൻസിസ് എഴുതിയ വ്യത്യസ്തമായ ചെറുകഥ : 'സീബ്ര ടർക്കി ഫിഷ്'. ഒഴുകുപാറ സത്യൻ, രേഖ സി.ജി., ഡോ. ശുഭ എന്നിവരുടെ കവിതകൾ. മാങ്ങാട് രത്നാകരൻ 'വാക്കും വാക്കും' പരമ്പരയിൽ എഴുതുന്നു - 'ഗ്രാംഷി: ഭാഷ, ഭാഷാഭേദം'. കുഞ്ഞപ്പ പട്ടാന്നൂരിന്റെ ആത്മകഥാപരമായ കുറിപ്പുകൾ തുടരുന്നു. 'അനുധാവന'ത്തിൽ എം.കെ. ഹരികുമാർ കഴിഞ്ഞ കാൽനൂറ്റാണ്ടിലെ മലയാള സാഹിത്യരംഗത്തെ നാഴികക്കല്ലുകൾ അടയാളപ്പെടുത്തുന്നു. വിനോദ് ഇളകൊള്ളൂർ 'എഴുതാപ്പുറങ്ങളിൽ' എഴുത്തുകാരന്റെ വ്യക്തിജീവിതത്തിലെ പാകപ്പിഴകൾ വെച്ച് അയാളുടെ സർഗ്ഗസംഭാവനകളെ തള്ളിക്കളയുന്ന നീതികേടിനെ വിശകലനം ചെയ്യുന്നു. മറ്റ് സ്ഥിരം പംക്തികളും.….
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
