Kavyapadhangaliloode
ഒരു കൃതി വിസ്മയാനുഭവമായി തലമുറകളിലൂടെ സഞ്ചരിക്കുന്നെങ്കില്‍ അതിനെയാണല്ലോ നാം മഹത്തായ കൃതി എന്ന് വിശഷിപ്പിക്കുന്നത്. മുഖ്യമായും അത്തരം ചില ലോകോത്തര ക്ലാസിക് കൃതികളിലൂടെയുള്ള സ്വച്ഛസഞ്ചാരമാണ് അലക്‌സ് നെടുമുടിയുടെ കാവ്യപഥങ്ങളിലൂടെ എന്ന ലേഖനസമാഹാരം. ലോകസാഹിത്യം മുതല്‍ പ്രാദേശിക സാഹിത്യം വരെയുള്ള അനന്തവിശാലമായ പ്രപഞ്ചത്തില്‍ നിന്ന് ഏതാനും മുത്തുകള്‍ മാത്രം പെറുക്കി നിരത്താനുള്ള ഉദ്യമമാണ് അലക്‌സ് നെടുമുടി യുടേത്. സാഹിത്യത്തെയും ജീവിതത്തെയും സംബന്ധിക്കുന്ന ഉയര്‍ന്ന മൂല്യബോധത്തില്‍ നിലയുറപ്പിച്ചുകൊണ്ട് അപരിചിത മേഖലകളിലേക്ക് കടന്നുകയറാനും പരിചിതമേഖലകളുടെ അദൃശ്യമായ അന്തര്‍മണ്ഡലത്തിലേക്ക് വെളിച്ചം പ്രസരിപ്പിക്കുവാനുമുള്ള പരിശ്രമങ്ങള്‍ അലക്‌സ് നെടുമുടിയുടെ ഈ പുസ്തകത്തില്‍ കാണുന്നു. ധിഷണയുടെ ആനന്ദം എന്ന് ഈ കൃതിയെ നിസ്സംശയം വിശേഷിപ്പിക്കാം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
