Samakamitha
നിതീഷും രേവതിയും ചെറുപ്പം മുതല്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണ്. പക്ഷെ നിതീഷിന് രേവതിയില്‍ ഒരു സ്ത്രീയോടുണ്ടാവുന്ന അഭിനിവേശം ഒരിക്കലും തോന്നിയിട്ടില്ല. കടപ്പാടിന്റേയും നിര്‍ബന്ധത്തിന്റേയും പേരില്‍ വിവാഹം നടന്നെങ്കിലും അവളോടൊപ്പമിരിക്കാന്‍പോലും നിതീഷ് ഇഷ്ടപ്പെട്ടില്ല. അയാള്‍ക്കിഷ്ടം അടുത്ത വീട്ടിലെ സമീറിനെയാണ്. രേവതിയെ ഒഴിവാക്കി, നാട്ടിലെ ജോലിയും ഉപേക്ഷിച്ച് ബാംഗളൂര്‍ മഹാനഗരത്തിലേക്ക് ചേക്കേറിയ നിതീഷിന്റേത് സമീര്‍ എന്ന തന്റെ പങ്കാളിയുടെ സവിധത്തിലെത്താനുള്ള വ്യഗ്രതയായിരുന്നു… പ്രകൃതിവിരുദ്ധമെന്ന് മുദ്രകുത്തി സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒഴിവാക്കപ്പെടുകയും പൊതുസമൂഹം അവജ്ഞയോടെ വീക്ഷിക്കുകയും ചെയ്യുന്ന ലൈംഗികന്യൂനപക്ഷങ്ങളായ LGBTQ (Gay, Lesbian,Bisexual,Transgender & Queer) എന്ന പൊതുസംജ്ഞയിലുള്‍പ്പെടുന്ന ബന്ധങ്ങളുടെ കഥ പറയുന്ന, തികച്ചും വ്യത്യസ്തമായ സ്വവര്‍ഗ്ഗലൈംഗികത പ്രമേയമാക്കിയുള്ള രചനയാണ് സുധ അജിതിന്റെ നോവല്‍ സമകാമിത.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.
