Surbahar
രമയുടെ കവിതകള്‍ പ്രകൃതിയോടും ചരാചരങ്ങളോടും ആഴത്തില്‍ സംവദിക്കുന്നു. മഴയും മഞ്ഞും വെയിലും നിലാവും കടലും പുഴയും ഈ കവിതകളുടെ അന്തര്‍ധാരയായി നിലകൊള്ളുന്നു. ഓരോ ഋതുഭേദവും കവിയ്ക്ക് വാങ്മയം നല്‍കുന്നു. പ്രകൃതി മാത്രമല്ല സംഗീതവും രമയുടെ കവിതകളുടെ ഉള്‍ത്തുടിപ്പാണ്. പ്രപഞ്ചരഹസ്യമറിയാനുള്ള വെമ്പലോടെ പ്രകൃതിയുടെ ഓരോ ചലനത്തെയും, ഓരോ ഭാവമാറ്റത്തെയും കവി പിന്‍തുടരുന്നു. സംഗീതത്തെ തന്റെ രചനകളുടെ ആന്തരികശ്രുതിയാക്കി മാറ്റുന്നു. ലയത്തിന്റെയും ലയനത്തിന്റെയും അപൂര്‍വമായ കൂടിച്ചേരല്‍ രമയുടെ കവിതകള്‍ക്ക് അസാധാരണ ലാവണ്യം പകര്‍ന്നു നല്‍കുന്നു. ഡോ. ആര്‍. ശ്രീലതാ വര്‍മ്മ
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.