K.S. Jeevitham Kaalam Ezhuthu
പൂവില്ലാ കാലത്തെ പൂവിളി പോലെ, ഇരുണ്ട നിശാ മുഖത്ത് മെല്ലെ വിരിയുന്ന നിലാക്കതിരുകള്‍ പോലെ, ജാലകത്തിലൂടെ മുറിക്കുള്ളിലേക്ക് കടന്നുവരുന്ന മിന്നാമിന്നികള്‍ പോലെ എല്ലാ ദുഃഖ ദുരിതങ്ങള്‍ക്കുമിടയില്‍ സാന്ത്വനവാക്കുകള്‍ പോലെ ചവറ കെ.എസ്. പിള്ളയുടെ കവിതകള്‍ നമ്മെ തേടിവരുന്നു. മലയാള കവിതയില്‍ നിന്നൊരിക്കലും നഷ്ടപ്പെട്ടിട്ടില്ലാത്ത ആകാശനീലിമയും ഇലപ്പച്ചയും കിളിയൊച്ചയുമെല്ലാമടങ്ങുന്ന ഗ്രാമീണ ദൃശ്യങ്ങള്‍ കെ.എസ്. പിള്ളയുടെ കവിതകളില്‍ സമൃദ്ധമായുണ്ട്. ഗ്രാമീണ വിശുദ്ധി എന്ന സങ്കല്പം ഇന്ന് ജീവിതത്തില്‍ നിന്ന് തേഞ്ഞുമാഞ്ഞ് പൊയ്‌ക്കൊണ്ടിരിക്കുകയാണെങ്കില്‍ അവ കെ.എസ്. പിള്ളയുടെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.