Nilavozhiyunna Rithukkal
കവിതകളുടെ ലോകം കഥകള്‍ പറയുമ്പോള്‍ തെളിഞ്ഞുവരുന്ന ചിത്രങ്ങള്‍, ഋതുക്കളുടെ കൊഴിഞ്ഞുപോക്കിലും കാലത്തിന്റെ ഹൃദയ താളങ്ങളില്‍ പറ്റിച്ചേര്‍ന്നിരിക്കും. കൊഴിയുന്ന ഇലകള്‍ കരിയിലകളായി മണ്ണോട് ചേര്‍ന്ന് ഇണങ്ങും വരെയുള്ള തിരിച്ചറിവിന്റെ അവസ്ഥാന്തരങ്ങളാണ് വളമാകാന്‍ പ്രേരിപ്പിക്കുന്നതും, സ്‌നേഹത്തിന്റെയും അനുകമ്പയുടെയും ചില്ലകളിലേക്ക് ഊര്‍ജ്ജമാകാന്‍ മോഹിപ്പിക്കുന്നതും. ക്ലാവു പിടിച്ച തലയോട്ടികള്‍ തേച്ചുരച്ച് തിളക്കമുള്ളതാക്കാന്‍ പ്രകൃതി നല്‍കുന്ന അവസരങ്ങളോട് കണ്ണടയ്ക്കുമ്പോള്‍, സംഹാരതാണ്ഡവത്തിന്റെ ഉലച്ചിലില്‍ ഇളകിയാടുന്ന ഭൂമിയെ ആര് സമാധാനിപ്പിക്കും എന്ന ആശങ്ക എന്നും ഉണ്ടാകും.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.