Oru Avishudha Hasiyakadha
ശരിതെറ്റുകൾ എന്തെന്ന് ശക്തമായ തെളിവുകൾ നിരത്തി ശാസ്ത്രം നമ്മളെ പഠിപ്പിക്കുന്നുണ്ടെന്ന് സൗകര്യപൂർവ്വം മനുഷ്യൻ മറക്കാൻ ശ്രമിക്കുന്നു. ബുദ്ധിയും യുക്തിയും തമ്മിൽ ആശയക്കുഴപ്പത്തോടെ നമ്മുക്കിടയിൽ സഞ്ചരിച്ച് തുടങ്ങി. ആശയക്കുഴപ്പം ഇല്ലാതാക്കി നേർവഴി സ്വയം വിശകലനം ചെയ്ത് മുന്നോട്ടുപോകുവാൻ പ്രേരിപ്പിക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
Purchase
Similar Books
You may be interested in these books also.
Recent Reviews
ഒരു ഒരു അവിശുദ്ധ ഹാസ്യകഥ ( അശോക് കുമാർ )
(5)Rajalakshmi p m
22 Jun 2021
ദൈവം വിഡ്ഢിത്തം ചിരി പ്രത്യക്ഷത്തിൽ വിദൂര സാമ്യം പോലുമില്ലാത്ത മൂന്നു സഹജവാസനകളെ ഹാസ്യത്തിന്റെ രസച്ചരടിൽ കോർത്തവതരിപ്പിക്കുകയാണ് ഒരു അവിശുദ്ധ ഹാസ്യകഥയെന്ന തന്റെ കഥാസമാഹാരത്തിലൂടെ കഥാകാരൻ. ഹാസ്യത്തിന്റെ കൂട്ടുപിടിച്ച് ഒരു പിക്കപ്പിൽ നമ്മൾ നടത്തുന്ന യാത്രയാണ് " ഒരു അവിശുദ്ധ ഹാസ്യകഥ" യെന്ന ആദ്യകഥ. ചിരിയിൽ പൊതിഞ്ഞു തരുമ്പോഴും ചിന്തിക്കാനെന്തൊക്കെയോ ബാക്കി വയ്ക്കുന്നുണ്ട് സൃഷ്ടാവ്. കഥയിലെ പല അവസരങ്ങളിലും ഇന്നത്തെ സമൂഹത്തിൽ നാം കണ്ടുവരുന്ന പല വിഷയങ്ങളും നമ്മുടെ മനസ്സിൽ കടന്നു വരുന്നു. അഭിനവ സമൂഹത്തിന്റെ ട്രെൻഡുകൾ കലർത്തിയ ഒരു സ്പൂഫ് എന്നുവേണമെങ്കിൽ നമുക്കീക്കഥയെ വിശേഷിപ്പിക്കാം. കഥാകാരൻ പറയുന്നതുപോലെ ഈ കഥ വായിക്കുമ്പോൾ ആരുടെയെങ്കിലും മുഖം നിങ്ങളുടെ മനസ്സിൽ കടന്നു വന്നാൽ തികച്ചും യാദൃശ്ചികം മാത്രം. " ഇരുട്ട് " ഒരു ബിംബമാണ്. പൂജാമുറിയിലായാലും ചാക്കിലായാലും അന്ധകാരത്തിലടയ്ക്കപ്പെട്ട ദൈവങ്ങളെക്കുറിച്ചൊരോർമ്മപ്പെടുത്തൽ. ഒരു കള്ളന്റെ ചോദ്യത്തിൽ ഉത്തരം മുട്ടുന്ന ദൈവത്തെ കഥയിൽ കാണാം. കള്ളന്റെ ചോദ്യങ്ങൾ യഥാർത്ഥത്തിൽ ദൈവത്തിനോടാണോ...? അതോ സമൂഹത്തിനോടോ...? വളരെ ഗൗരവമാർന്ന വിഷയം വളരെ ലളിതമായും മൂല്യം നഷ്ടപ്പെടാതെയും അതിലുപരി യുക്തിഭദ്രമായും ഈ കഥയിൽ കൈകാര്യം ചെയ്യപ്പെടുന്നു. " എല്ലാ വിശ്വാസവും അന്തമാണെടോ അന്ധമായതുകൊണ്ടല്ലേ അത് വിശ്വാസമായത് അല്ലെങ്കിൽ യാഥാർഥ്യം ആകില്ലേ… " എന്നു ദൈവം കള്ളനോട് പറയുമ്പോൾ നമ്മുടെയെല്ലാം വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ചോദ്യംചെയ്യപ്പെടുന്നു. അന്ധവിശ്വാസങ്ങൾ മാനുഷിക മൂല്യത്തിലേർപ്പെടുത്തുന്ന മൂല്യച്യുതിയുടെ നേർക്കാഴ്ചയാണ് " കരിനാക്ക് " എന്ന കഥ. ഞാനുൾപ്പെടെയുള്ള വിദ്യാസമ്പന്നരും യുക്തിഭദ്രതയുള്ളവരെന്നും സ്വയം വിശ്വസിക്കുന്ന ഇനിയും അന്ധവിശ്വാസങ്ങളുടെ ചങ്ങലക്കെട്ടുകളിൽ നിന്നും മോചിതരാവത്ത യുവതലമുറയ്ക്ക് ആത്മവിചിന്തനത്തിനും ആത്മവിശകലനത്തിനും വിധേയരാവാൻ ഈ കഥ നമ്മളെ പ്രാപ്തരാക്കുന്നു. ഈ മൂന്നു കഥകളിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ഈ കഥ തന്നെ. ഒരുതുള്ളി കണ്ണുനീരോടെയല്ലാതെ അവസാന വരികൾ വായിച്ചു തീർക്കാൻ പറ്റിയിരുന്നുവെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെന്ന് എഴുത്തുകാരൻ പരാമർശിക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു കുറ്റബോധം എന്നെയുമലട്ടുന്നു. ചിരിയിൽ നിന്ന് ചിന്തയും ചിന്തയിൽനിന്ന് ചിരിയുംമെന്നതുപോലെ ഓരോ കഥകളും മനുഷ്യരിൽ ചിരിയുടെയും അതേസമയം വിശകലനാത്മക ചിന്തയുടെയും വിത്തുകൾ പാകുന്നു. മൂന്നു കഥകളിലും തികച്ചും വ്യത്യസ്തമായ എഴുത്തു ശൈലികൾ കഥകൾക്കനുസൃതമായി കഥാകാരൻ സ്വീകരിച്ചിരിക്കുന്നു. ഈ സരളവും ഹൃദ്യവുമായ ആഖ്യാനശൈലി കഥകളുടെ മാറ്റുകൂട്ടുന്നു. വായനയ്ക്ക് ശേഷവും നമ്മളെ ഇരുത്തി ചിന്തിപ്പിക്കാൻ ശേഷിയുള്ള കഥയും കഥാപാത്രങ്ങളും ജീവിതങ്ങളും കൊണ്ടു സമ്പന്നമാണീ ചെറിയ വലിയ പുസ്തകം.
Ashokkumar v
22 Jun 2021