Athmayanangal : Autobiographical Studies of Malayali Women
സ്ത്രീകളുടെ ആത്മകഥാഖ്യാനങ്ങളെ സിദ്ധാന്തത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രബലമായ ഒരു പാരമ്പര്യത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ എന്ന രീതിയില്‍ മാത്രം അപഗ്രഥിച്ചാല്‍ മതിയാകില്ല. ആദര്‍ശവല്‍ക്കരിക്കപ്പെടുകയോ അദൃശ്യമാക്കപ്പെടുകയോ ചെയ്തവരുടെ ആഖ്യാനങ്ങള്‍ മാത്രമായി അവയെ കണക്കാക്കരുത്. സ്വത്വസംബന്ധിയായ ആകാംക്ഷകള്‍ പങ്കുവയ്ക്കുന്നതിനപ്പുറം നിത്യജീവിതത്തിന്റെ പലതലങ്ങളിലേക്കും ഇത്തരം ആഖ്യാനങ്ങള്‍ നീളുന്നുണ്ട്. അവ രേഖപ്പെടുത്തുന്ന ഡയറികള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ജീവിതാഖ്യാനങ്ങള്‍, വായ്‌മൊഴിയിലൂടെ പറഞ്ഞ് രേഖപ്പെടുത്തിയ കുറിപ്പുകള്‍ ഇവയെല്ലാം തന്നെ നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം, രാഷ്ട്രമീമാംസ, സാഹിത്യം എന്നിങ്ങനെ വിപുലമായ വിജ്ഞാനശാഖകളുടെ പരിപ്രേക്ഷ്യത്തില്‍ കൂടിയും അവയെ വിലയിരുത്തേണ്ടതുണ്ട്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.