Moonamathe Choonduviral
സമൂഹവും രാഷ്ട്രീയവും അരാഷ്ടീയതയും ദേശവും അടയാളങ്ങളും നിർണയിക്കുന്ന പന്ത്രണ്ട് കഥകളുടെ വിശുദ്ധ പുസ്തകം. സുഖകരമല്ലാത്ത അനുഭവങ്ങളുടെ ലോകത്ത് ജീവിക്കേണ്ടി വരുന്നവരുടെ ഉൽകണ്ഠകളും നിസ്സഹായതകളും മുദ്രവെച്ചിടാനുള്ള ദൗത്യമായി മാറുകയാണ് ഇവിടെ എഴുത്ത്. നിരവധി വേഷം കെട്ടുകളുടെ ലോകത്ത് താനുൾപ്പെടെയുള്ള അവിശുദ്ധരിലേക്ക് തെറിച്ചു വരുന്ന ഒരു മൂന്നാമത്തെ ചൂണ്ടുവിരലിനെ സംബന്ധിക്കുന്ന എഴുത്തുകാരൻറെ ആകുലതകൾ ഭാഗിച്ചു നൽകുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥയും. മലയാള കഥയിൽ സ്ഥാനപ്പെടുത്തേണ്ട ചൂണ്ടക്കൊളുത്തുകളായി മാറുന്ന വാങ്മയങ്ങൾ. ഒട്ടും നിരാശാജനകമല്ലാത്ത വായനാനുഭവം നിർലോഭം പങ്കുവെയ്ക്കുന്ന കഥകളുടെ സമാഹാരം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.