Maricha Pakshiyude Thooval
മനുഷ്യാവസ്ഥയെ മുന്‍നിര്‍ത്തിയുള്ള കവിതയൊരുക്കല്‍... അപര്‍ണ്ണയുടെ ഈ സമാഹാരത്തെ അങ്ങനെ കോറിയിടാം. തന്റെ തന്നെയോ അഥവാ വ്യഥിതമായ ഏതോ ആത്മാവിന്റെയോ ചിന്തകള്‍ എന്നൊക്കെ അതിനെ ചാലിച്ചെടുക്കാം. ആത്മബോധത്തിന്റെ ചില അടരുകളില്‍ കവിത മിക്കപ്പോഴും മുങ്ങിപ്പൊങ്ങുന്നു. ജപിച്ചെടുത്ത ബിംബങ്ങളും കല്പനകളും കൊണ്ട് കുറിച്ചിട്ട വരികള്‍. മലയാള കവിതാ വായനയുടെ ഈ സവിശേഷ ഘട്ടത്തില്‍ മരിച്ചപക്ഷിയുടെ തൂവലിലെ കവിതകള്‍ അനുഭവത്തില്‍ വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തി പറക്കുന്നു. കവിതപേറുന്ന വാക്കുകളും ആകുലതകളും പുറപ്പെട്ടു പോകലും പുനര്‍നിര്‍വ്വചനവും വസ്ത്രാക്ഷേപവും പരിഭവവുമൊക്കെയായി കവിയുടെ സ്വാതന്ത്ര്യബോധത്തെയാണ് അടയാളപ്പെടുത്തുന്നത്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.