Nerathu Veettile Santhathikal
സാമാന്യഭിന്നമായ പ്രതിപാദനശൈലികൊണ്ടും അകൃത്രിമമായ ഭാഷാ സമീപനം കൊണ്ടും ഏറെ ശ്രദ്ധേയമായ നോവലാണ് രാജലക്ഷ്മി രചിച്ച നേരത്ത് വീട്ടിലെ സന്തതികള്‍. കേരളീയമായ അന്തരീക്ഷം അതിസൂക്ഷ്മമായി ആവാഹിക്കുകയും വിപുലമായ ക്യാന്‍വാസില്‍ ജീവിതകഥ ചിത്രീകരിക്കുകയും ചെയ്ത ഒരു നോവല്‍ എന്ന നിലയില്‍ ഈ കൃതി സവിശേഷപരിഗണന അര്‍ഹിക്കുന്നു. വൈദേശികമായ രചനാസാങ്കേതങ്ങള് പാടെ ഉപേക്ഷിക്കുകയും, ഭാരതീയമായ ആഖ്യാന സമ്പ്രദായം മനോഹരമായി ഏറ്റെടുക്കുകയും ചെയ്ത ഈ നോവല്‍ നല്ല വായനക്കാരുടെ സഭയില്‍ അംഗീകാരം നേടു മെന്ന കാര്യത്തില്‍ സംശയമില്ല. ജീവിതത്തിന്റെ അത്യന്തം സൂക്ഷ്മമായ തത്വചിന്ത കലാപരമായി ഈ നോവലില്‍ സന്നിവേശിക്കപ്പെട്ടിരിക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.