Kaazhchayude Aparalokam
ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അവരുടെ ഭരണാധികാരികള്‍ കടല്‍ കടത്തിയശേഷം ആ രാജ്യത്തെ മറ്റൊരു രാജ്യത്തിന് വിറ്റ കഥ, പട്ടിണിയും ദാരിദ്ര്യവും തീമഴയായി പെയ്യുന്ന ഉഗാണ്ടയുടെ തെരുവുകളില്‍ നിന്ന് ഉദിച്ചുയര്‍ന്ന ഒരു ചെസ്സ് വിസ്മയത്തിന്റെ കനല്‍ വഴികള്‍, മനുഷ്യന്‍ വറ്റിച്ചുകളഞ്ഞ ഒരു കടലിന്റെ മടങ്ങിവരവ്, ഇസ്രഫ് അര്‍മഗന്‍ എന്ന അന്ധചിത്രകാരന്റെ വിസ്മയകരമായ ഉള്‍ക്കാഴ്ചയുടെ അപരലോകം, സ്വന്തം ചിത്രത്താല്‍ കൊല്ലപ്പെട്ട ഫോട്ടാഗ്രാഫര്‍ കെവിന്‍ കാര്‍ട്ടര്‍, സൂക്കര്‍ബര്‍ഗ്ഗ് സൃഷ്ടിച്ച അതിര്‍ത്തികളില്ലാത്ത രാജ്യം, സൗരയൂഥം കടന്നുപോയ ഇന്ത്യന്‍ സ്വരമാധുരി... ഏഴു ലേഖനങ്ങള്‍...
Purchase
Similar Books
You may be interested in these books also.
Recent Reviews
Elavoor Sreekumar
13 Jun 2024
ഒരു കഥപോലെയോ നോവല്‍ പോലെയോ ആകാംക്ഷാഭരിതമായി വായിച്ചുപോകാവുന്ന പുസ്തകമാണ് 'കാഴ്ചയുടെ അപരലോകം.' കൌതുകവും വിജ്ഞാനവും പകരുന്ന ഈ കൃതിയിലെ ഏഴുലേഖനങ്ങളും ഒരിക്കലും മറക്കാത്ത വായനാനുഭവങ്ങളായി മാറുന്നു. സ്വന്തം താല്പര്യം നടപ്പാക്കാനായി ജനങ്ങളെ മുഴുവന്‍ ഒഴിപ്പിച്ചശേഷം ആ രാജ്യത്തെ മറ്റൊരു രാജ്യത്തിന് വിറ്റ ചരിത്രം പറയുന്ന "മൃതിയേക്കാള്‍ ഭയാനകം" മുതല്‍ സൌരയൂധത്തിലെ മുഴുവന്‍ ഗ്രഹങ്ങളെയും സന്ദര്‍ശിച്ച് പുറത്തുകടന്ന വോയേജര്‍ എന്ന പേടകത്തില്‍ റിക്കാര്‍ഡ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ഭൂമിയിലെ ശബ്ദങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യന്‍ സംഗീതജ്ഞയായ കേസര്‍ഭായി കേര്‍ക്കറുടെ ജീവിതം പറയുന്ന "സൌരയൂധം കടന്നുപോയ സ്വമാധുരി" വരെയുള്ള എഴു ലേഖനങ്ങളടങ്ങിയ ഈ കൃതി അപൂര്ർവ്വമായ ഒരു വായനാനുഭവമാണ്.