Jeevakarunya Niroopanam, Vedadhikara Niroopanam
'അതിശയം! ഈ വാക്കുകളിലെഴുതിയിരിക്കുന്ന കടലാസിന് തീപിടിക്കാത്തതാണ് അത്ഭുതം... തീ പോലെ സത്യമായ വാക്കുകള്‍. ഇത് എഴുതിയിരിക്കുന്ന രീതികൊണ്ട് തന്നെ അറിയാം, ഇത് ഒരു ബൃഹത്ഗ്രന്ഥമായിരുന്നു എന്ന്...' ചട്ടമ്പിസ്വാമികളുടെ വേദാധികാരനിരൂപണത്തെക്കുറിച്ച് നടരാജഗുരു പറഞ്ഞവാക്കുകള്‍. ഒരു സ്ഥലത്തവച്ച് എഴുതിയ ഗ്രന്ഥമല്ല ഇത്. പരിവ്രാജകനായ ചട്ടമ്പിസ്വാമികള്‍ പല ഭക്തരുടെയും വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ വെച്ച് കുറിച്ചിടുകയായിരുന്നു. 'ഹിംസ ആകാമെന്ന് പറയുവാന്‍ ഹിംസയെ സമ്മതിക്കുന്ന ഒരുവനോ ഒരു ജന്തുവെങ്കിലുമോ ലോകത്തിലില്ല. അതിനാല്‍ ഹിംസ ആകാമെന്ന് പറയുവാന്‍ ഒരുവനും അധികാരമില്ല; പാടില്ലെന്ന് പറയാന്‍ സകല ജീവികള്‍ക്കും അധികാരമുണ്ട്...' ഹിംസയുടെ ദാര്‍ശനിക വിലയിരുത്തലുകളാണ് ജീവകാരുണ്യ നിരൂപണത്തിന്റെ അന്തസത്ത. സകലാവല്ലഭനും ബ്രഹ്മര്‍ഷിയുമായ ചട്ടമ്പിസ്വാമികളുടെ രണ്ട് ദാര്ശനികകൃതികളുടെ പുതിയ പതിപ്പ്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.