Undappante Yathra
അമ്മയില്ലാത്ത സങ്കടമറിയാതെ അച്ഛന്‍റെ തണലില്‍ വളര്‍ന്ന ഉണ്ടപ്പന്‍. മാഷിന്‍റെ പേന മോഷ്ടിച്ചു എന്ന ധാരണയില്‍ അവന്‍ സ്‌കൂളില്‍ നിന്നും പുറത്താകുന്നു. അവന്‍ സത്യാവസ്ഥ അറിയിച്ചപ്പോഴും ഉദ്യോഗസ്ഥനായി കാണാന്‍ ആഗ്രഹിച്ച അച്ഛന്‍റെ മുഖത്ത് സങ്കടകടല്‍ ഇരമ്പി. ഇത് ഉണ്ടപ്പന് സഹിക്കാനായില്ല. അവന്‍ സ്‌കൂളിലേക്കില്ലെന്ന് തീര്‍ച്ചപ്പെടുത്തി. കാലഗതിയിലെപ്പൊഴോ അവന്‍ എക്‌സിബിഷന്‍ സംഘത്തോടൊപ്പം ചേരുന്നു. അവിടെ മനുഷ്യപ്രതിമയാണെന്ന് അവന്‍ അച്ഛനെ അറിയിക്കുന്നു. അച്ഛനെക്കുറിച്ചോര്‍ത്തു അവന്‍ സങ്കടപ്പെടുന്നു. ഒടുവില്‍ സ്‌കൂളില്‍ തന്നെ മോഷ്ടാവാക്കിയ ദാമുക്കുട്ടിയെ കണ്ടുമുട്ടുന്നു. ഇതിനിടയില്‍ ഉണ്ടപ്പന്‍റെ ജീവിതം കടന്നുപോയ സങ്കടയാത്രകളായപുസ്തകം. ഉണ്ടപ്പന്‍റെ കണ്ണീരിന്‍റെയും സങ്കടത്തിന്‍റെയും വേദനയുടെയും കുറ്റബോധത്തിന്‍റെയും നനവ് പടരുന്നു ഈ ബാലസാഹിത്യ കൃതിയില്‍.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.