Thonnuttompathara Kavithakal
'തൊണ്ണൂറ്റൊമ്പതരകവി(ത)കൾ' സ്വയം അപൂർണ്ണരെന്നു വിശ്വസിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്ന നൂറ് കവികളുടെ നൂറ് കവിതകൾ ഉൾപ്പെടുന്ന ഒരു സമാഹാരമാണ്. ഹാവൻ മലയാളത്തിൽ പ്രതിവാര ശീർഷക കവിതകളായി വന്നവയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവയാണ് അതിൽ ഏറെയും. പ്രശസ്തരും അത്ര തന്നെ അറിയപ്പെടാത്തവരും അനേകം കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചവരും സ്വന്തം കവിത ആദ്യമായി അച്ചടിമഷി കാണുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. ആരുടെ എങ്കിലും ഒരു ഛായാപടം ഇല്ലാതെ ഒരു സമാഹാരം പ്രസിദ്ധീകരിക്കപ്പെടുന്നതും ഇക്കാലത്ത് അപൂർവ്വമാവാം. കവിത ഒരു കവിയുടെ ഹൃദയസ്പന്ദനമായി കാണാമെങ്കിൽ നൂറുഹൃദയങ്ങൾ സ്പന്ദിക്കുന്ന അനുഭവം വായനക്കാരന് ഉണ്ടാകാൻ ഈ സമാഹാരം ഇടവരുത്തുമെന്ന് നിശ്ചയം. 'ഹാവൻ ഇന്റർനാഷണൽ' എന്ന ആഗോള സാഹിത്യ കൂട്ടായ്മ്മ പുറത്തിറക്കുന്ന രണ്ടാമത്തെ കാവ്യസമാഹാരമാണ്. 'തൊണ്ണൂറ്റൊമ്പതരകവി(ത)കൾ'. ആദ്യത്തെത് ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച 'ദ ഹാവൻ ത്രോബ്സ് (The Haven Throbs)' എന്ന സമാഹാരം. മലയാളം, ഇംഗ്ലീഷ്, തെലുഗു ഭാഷകളിൽ ഓരോ കവിതാസമാഹാരം കൂടി 2021 - ൽ പ്രസിദ്ധീകരിക്കുന്നുണ്ട് ഹാവൻ.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.