Prudhayanam
ദുഃഖങ്ങളില്‍നിന്ന് മോചനം നേടാനാണ് സാധാരണ മനുഷ്യന്‍ ഈശ്വരപൂജ ചെയ്യുന്നത്. എന്നാല്‍ അടിക്കടി ആപത്തുകള്‍ ഉണ്ടായാല്‍ മാത്രമേ എനിക്ക് അങ്ങയുടെ ദര്‍ശനം സാധ്യമാകൂ എന്ന് കൃഷ്ണനോട് പറഞ്ഞ് ക്ലേശങ്ങളെ യാചിച്ചുവാങ്ങുന്ന അപൂര്‍വ്വ കഥാപാത്രമാണ് മഹാഭാരതത്തിലെ കുന്തി. സങ്കടങ്ങളിലൂടെ സ്വയം വിശുദ്ധീകരിക്കുന്ന ഇത്തരമൊരു കഥാപാത്രം വിശ്വസാഹിത്യത്തില്‍ത്തന്നെ അപൂര്‍വ്വമാണ്. മഹാഭാരതത്തിലെ സുപ്രധാന സംഭവപരമ്പരകള്‍ക്ക് നിമിത്തം കൂടിയായ കുന്തിയുടെ മാനസിക സംഘര്‍ഷങ്ങളിലേക്കും സ്വത്വത്തിലേക്കും സൂക്ഷ്മമായിറങ്ങിച്ചെല്ലുന്നു ഈ കൃതി. കുന്തിയുടെ ജീവിതവും അനുഭവപരമ്പരകളും ഭാരതമാലയിലും ഭാരതംകിളിപ്പാട്ടിലും എങ്ങനെ ആവിഷ്‌കൃതമാകുന്നു എന്നതിന്‍റെ വിശദമായ അന്വേഷണമാണ് പൃഥായനം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.