Ormacheppu Thurannapol
*ഓർമ്മച്ചെപ്പ്* *തുറന്നപ്പോൾ* ഡോ.ഐഷ വി ജീവിതവഴിയിൽ പരിചയപ്പെട്ടവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഭവങ്ങളുടെ ഓർമ്മയെഴുത്ത്. അവരുടെ അതീജീവനവും പോരാട്ടങ്ങളും തീവ്രാനുഭവങ്ങളുമൊക്കെ ഇതിൽ ഇഴചേരുന്നുണ്ട്. 19ഉം 20ഉം നൂറ്റാണ്ടുകളിൽ ജീവിതം കരുപിടിപ്പിച്ച ചിലരുടെ പ്രാണസ്പന്ദനങ്ങളും ഇതിൽ കലർന്നിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ പോർമുഖത്ത് നിലയുറപ്പിച്ചവരെയും അന്നത്തെ ദുരിതക്കെടുതിയിൽ നരകിച്ചവരെയും ഈ കുറിപ്പുകളിൽ തൊട്ടറിയാം. മൺമറഞ്ഞ മനുഷ്യർ വിസ്മൃതിയിലാകുകയാണ് പതിവ്. എന്നാൽ അവരും ഈ നാടിന്റെ നിലനില്പിന് കാരണഭൂതരായെന്ന സന്ദേശവും ഈ പുസ്തകം പങ്കുവയ്ക്കുന്നു. അതോടൊപ്പം കൂവരക്, കുരുമുളക്, കൂവക്കിഴങ്ങ് പൊടി, മഞ്ഞൾപൊടി എന്നിവയുടെ സൂക്ഷിപ്പുകാലത്തെക്കുറിച്ചുള്ള പരാമർശം ഈ അസാധാരണ എഴുത്തിന് ഒരു ഹരിതകാന്തിയേകുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.