Gathikedinte Ormappusthakam
സ്നേഹവും ലാളനയും അതിരുവിടുമ്പോള്‍ മക്കള്‍ ഭൗതികകാമനകളുടെ ആസുരീയതകളിലേക്ക് തിരോഭവിക്കുന്നത് സര്‍വ്വസാധാരണമാണ്. അത്തരത്തില്‍ സ്നേഹവാത്സല്യങ്ങള്‍ കോരിച്ചൊരിഞ്ഞിട്ടും മകനെ കൈവിട്ടുപോയ അധ്യാപകദമ്പതികളുടെ ജീവിതാഖ്യാനമാണ് ബി. സോമശേഖരന്‍ ഉണ്ണിത്താന്റെ 'ഗതികേടിന്റെ ഓര്‍മപ്പുസ്തകം' എന്ന നോവല്‍. വല്ലായ്മയും ഇല്ലായ്മയും സ്നേഹവും ബന്ധങ്ങളും ബന്ധനങ്ങളും കഷ്ടപ്പാടുകളുമൊക്കെ ഒരു കീര്‍ത്തനത്തിലെ സ്വരസ്ഥാനങ്ങള്പോലെ സന്നിവേശിപ്പിച്ചെടുത്ത ഹൃദയഹാരിയായ നോവല്‍. തിരുവനന്തപുരം വിമാനത്താവളത്തിന്റെ 'അറൈവലി'ല്‍ തുടങ്ങി 'ഡിപ്പാര്ച്ചറി'ല്‍ അവസാനിക്കുന്ന ഇതിവൃത്തം. അത് സമസ്ത മനുഷ്യരുടെയും ജീവിതത്തിന്റെ അറൈവലും ഡിപ്പാര്ച്ചറുമാകുന്നിടത്താണ് ഈ നോവല്‍ യാഥാര്‍ഥ്യവും മുന്നറിയിപ്പുമാകുന്നത്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.