Covidanantharam
കോവിഡിന് മുമ്പും ശേഷവും എന്നു സമകാലിക ചരിത്രത്തെ രണ്ടായിവിഭജിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ഈ മഹാമാരിയുടെ പ്രവേശം. മനുഷ്യന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ എല്ലാ വ്യവഹാരങ്ങളെയും അടിമുടി ഉലച്ചുകളഞ്ഞ കോവിഡ്കാലത്തിന്റെ നഖചിത്രങ്ങളാണ് സുധീര്‍നാഥിന്റെ ഈ പുസ്തകത്തിലുള്ളത്. ആശങ്കയും ദുരിതവും അതിജീവനവും പ്രത്യാശയുമെല്ലാം ജീവസ്സുറ്റ വാക്കുകളിലൂടെ പകര്‍ത്തിവയ്ക്കാന്‍ ഈ കുറിപ്പുകളിലൂടെ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. അതിജീവനകാലത്തെക്കുറിച്ച് അനവധി ഭാവിവായനാസാദ്ധ്യതകള്‍ തുറന്നുവയ്ക്കുന്ന ഗ്രന്ഥം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.