Nishabdhathayude Suicide Point
എഴുത്തിന്റെ രാഷ്ട്രീയത്തിൽ ഉറപ്പോടെ നിൽക്കുന്ന ക്രാന്തദർശിയായ ഒരു കവിയെ ഈ പുസ്തകം നമുക്ക് കാട്ടിത്തരുന്നുണ്ട്. പ്രീണന-പീഢന സമവാക്യങ്ങൾ കാലാവസ്ഥാനുപാതികമായി ജനങ്ങൾക്കുമേൽ പ്രയോഗിക്കുന്ന ഇന്നിന്റെ 'രാഷ്ട്രീയ പ്രബുദ്ധതയെ' തന്റെ വരികളിലൂടെ കവി വിചാരണയ്ക്ക് വിധേയമാക്കുന്നുമുണ്ട്. ഇത്തിൾകണ്ണിയെ മരങ്ങൾക്കിടയിലെ മതത്തിനോട് വിവർത്തനം ചെയ്യുന്ന കവി, കഴുത്തിലെ കുരുക്കഴിച്ച് ഒരു പൂവിലൂടെ പുറത്തിറങ്ങുന്ന പെൺകുട്ടികളുടെ മനോഹര ചിത്രം കോറിയിടുമ്പോൾ വാളയാറും, വണ്ടിപെരിയാറുമൊക്കെ അനുവാചക ഹൃദയങ്ങളിൽ മുള്ളുകുത്തലിന്റെ നീറ്റലുണ്ടാക്കും. പരത്തി എഴുതാത്തതിനാൽതന്നെ, പരത്തിപ്പറയാൻ ഏറെ വകനൽകുന്നവയാണ് സഞ്ജുവിന്റെ കവിതകൾ. ഏറെ കയ്യടക്കമുള്ള കവി, കാലിക രാഷ്ട്രീയ-സാമൂഹിക ചിന്തകളുടെ സൂഷ്മതലങ്ങളെ കൃത്യതയോടെ ആലേഖനം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ കാലികമായ കടമയും നിർവ്വഹിക്കുന്നുണ്ട്. : ജഗദീഷ് കോവളം
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.