Veyil Varavukal
വെയിൽ വരവുകൾ, മൂന്നു മനസുകളുടെ പണിപ്പുരയാണ്. സ്നേഹത്തിന്റെയും മാനവികതയുടെയും ഉണർത്തുപാട്ടുകൾ. രോഷവും, ദേശസ്നേഹവും, ഭക്തിയും, രക്തിയും രാഗദുഃഖങ്ങളും ഇഴപിരിഞ്ഞു ജീവിതം പോലെ മനോഹരവും ക്ലിഷ്ടവും ആയ, മിടിക്കുന്ന വരികൾ. ബാലചന്ദ്രൻ നായരും, ഇമ്മാനുവേൽ മെറ്റിൽസും, നിഷാദിനി മധുരിമ ഗായത്രിയും ചേർന്നൊന്നിച്ചു ജീവനസംഘ ഗാനം. സുഗേയമല്ലായ്മയുടെ സൗന്ദര്യം, വികലതയുടെ പൂർണ്ണതകൾ വീടുവയ്ക്കുമ്പോൾ ഇഷ്ടികകൾക്കിടയിലെ വിടവുകൾ പോലെ പൂരിപ്പിക്കപ്പെടാത്ത ചോദ്യങ്ങൾ. സമാനചിന്താഗന്തികൾ! നിറവുള്ള അസമാനതയുടെ വിവിധ മാനങ്ങൾ! ഒന്നൊതുക്കിപറയാത്ത നാടൻ പയ്യാരങ്ങൾ, ഒരിടത്തു വരികളിൽ ജീവിതരക്തി, മറ്റൊരിടത്തു ആസക്തി! ഇഴചേർന്നു, ഇടതൂർന്ന കാടുപോലെ, ഓളപ്പരപ്പു പോലെ, തീരാത്ത വഴിപോലെ വായനക്കാരന്റെ കണ്ണുകളിലൂടെ ചിന്തകളിലേക്കൊരു വഴി വെട്ടുന്ന വരികൾ! ഡോ. ജെ. പ്രസാദ്
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.