Parayan Bakkivachathu
ഭൂമി പല ഖണ്ഡങ്ങളാക്കിയവർ മനുഷ്യർ. അതിർത്തികൾ ഉറപ്പിച്ച് രാഷ്ട്രമുറപ്പിച്ചവർ ദേശസ്നേഹികൾ. (അ)ദൃശ്യരേഖകൾ വരച്ച് ശത്രുത വളർത്തിയവർ, സ്വരാഷ്ട്രാഭിമാനികൾ, തമ്മിലടിച്ചും ഭീകരപ്രവർത്തനങ്ങൾ നടത്തിയും കഴിയുന്ന തീവ്രവാദികളായി 'മനുഷ്യൻ' അധപതിക്കുന്ന ദുരന്തചിത്രങ്ങൾ കോറിയിടുകയാണിവിടെ കവി. പ്രളയം വിതയ്ക്കുന്ന നാശത്തേക്കാൾ ക്രൂരവും കഠിനവുമാണത്. ഇത്തരമൊരവസ്ഥയിൽ കവികൾക്കും കലാകാരന്മാർക്കും നിശ്ശബ്ദരായിരിക്കുക സാദ്ധ്യമല്ല. പ്രതിഷോധാഗ്നിയുടെ ചൂടും പുകയും കവിതകളിൽ നിന്ന് ഉയർന്നുവരും. ഒടുവിൽ കവിത വെളിച്ചമായി അവശേഷിക്കും. പ്രദീപ് ആനാകുടിയുടെ വെളിച്ചം വിതറുന്ന സംസ്ക്കാരമാണ് കവിതയുടെ ചൈതന്യമായി ബാക്കിനിൽക്കുന്നത്. അതിരുകളില്ലാത്ത പ്രകാശത്തിന്റെ കവിത എന്ന് അടയാളപ്പെടുത്താൻ തോന്നുന്നു.ആഹ്ലാദത്തോടെ, അഭിമാനത്തോടെ, ഡോ. ജോർജ് ഓണക്കൂർ
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.