Kamasasthram Adhunikaveekshnathil
അറുപത്തിനാല് കാമകലകളുടെ സ്രഷ്ടാവും വ്യാഖ്യാതാവുമാണ് വാത്സ്യായാനനനെന്നാണ് പരക്കെ വാത്സ്യായനനെയും ആ മുനിയുടെ കാമശാസ്ത്രത്തെയും കുറിച്ചുള്ള പരക്കെയുള്ള അന്ധവിശ്വാസം. എന്നാൽ അറുപത്തിനാല് വ്യവസായങ്ങൾ, സ്ത്രീശാക്തീകരണം, ഓരോരുത്തരുടെയും അവകാശങ്ങൾ, കടമകൾ എന്നിവ വിശദമായ പ്രതിപാദിച്ചിട്ടുള്ള പുരോഗമനവാദിയും മാനവികവാദിയുമായിരുന്നു വാത്സ്യായനമഹർഷി. സാമൂഹികശാസ്ത്രം, മനശ്ശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, ആചാരങ്ങൾ, നിയമങ്ങൾ, ലൈംഗികതയെ കുറിച്ചുള്ള തെറ്റായ ധാരണകൾ നീക്കൽ, വികാരം ശാസ്ത്രീയമായി ഉപയോഗിക്കാനുള്ള മാർഗ്ഗങ്ങൾ എന്നിവ അദ്ദേഹം ലളിതവും ശാസ്ത്രീയവുമായി വിവരിക്കുന്നുണ്ട്. ഏത് വിഷയവും യുക്തിബോധത്തോടെ, ചർച്ചാരൂപത്തിൽ അന്നത്തെ അറിവിൽ, വിമർശനങ്ങളെ സ്വീകരിച്ച് സമഗ്രമായി വാത്സ്യായനന് അവതരിപ്പിക്കുന്നുണ്ട്. വാത്സ്യായനന്റെ 'കാമശാസ്ത്രം' സാഹിത്യപരമായും ഉന്നതനിലവാരം പുലർത്തുന്നു. ചെറിയ ഉൽക്കണ്ഠകൾ, വിഷാദം എന്നിവക്ക് ആരോഗ്യകരമായ ലൈംഗികത പരിഹാരമാണ്. ലൈംഗികതയെ കുറിച്ചുള്ള അറിവ് എല്ലാവർക്കും ആവശ്യമാണ്. മനോരോഗവിദഗ്ദ്ധനായ ഗ്രന്ഥകർത്താവ് ഡോ. പി. കെ സുകുമാരൻ ചിന്തകനും യുക്തിവാദിയും നോവലിസ്റ്റുമാണ്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.